About

NFU- Nair Family Unity

സമാന ചിന്താഗതിക്കാരും, അഭ്യുദയകാംഷികളും, ഉത്പതിഷ്‌ണുക്കളുമായ മഹത്‌വ്യക്തിത്വങ്ങളുടെ ആശയങ്ങളാൽ രണ്ടായിരത്തി രണ്ടു മെയ് ഇരുപത്തി ഏഴിന് രൂപീകൃതമായ നായർ ഫാമിലി യൂണിറ്റി, മസ്കറ്റ് (NFU മസ്കറ്റ്) അതിന്റെ അചഞ്ചലവും നിസ്വാർത്ഥവുമായ തുടർപ്രവർത്തനങ്ങളിലൂടെ മസ്ക്കറ്റിലെ സാമൂഹിക, സാംസ്കാരിക, സേവന മേഖലകിൽ അതിന്റേതായ മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. കലാ, സാഹിത്യ, വിദ്യാഭ്യാസ , കായിക ,ആതുര പ്രവർത്തനങ്ങളിൽ NFU മസ്കറ്റ് നടത്തിയിട്ടുള്ള സേവനങ്ങൾ ഏവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭവിച്ചിട്ടുണ്ട്. സാധുജന പരിപാലന സഹായം, വിധവകളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ വിവാഹ സഹായം, കാൻസർ, ഹൃദ്രോഗ ചികിത്സ, കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കുള്ള സാമ്പത്തികസഹായം, സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവർക്കുള്ള പാർപ്പിട സഹായം എന്നിവ അവയിൽ ചിലതു മാത്രമാണ്. നമ്മുടെ ആർഷ ഭാരത സാംസ്‌കാരിക തനിമയ്ക്കു കളങ്കമേല്ക്കാതെ സമൂഹത്തിന്റെ സമഗ്രമായ വികസനത്തിനും, കാലികമായ പരിവർത്തനത്തിനും ഊന്നൽ കൊടുക്കുന്നതിനുപരിയായി മനുഷ്യന്റെ വ്യക്തിത്വ വികാസത്തിനുള്ള പ്രവർത്തനങ്ങൾക്കും അതീവ പ്രാധാന്യം നാം കൊടുക്കുന്നു. നമ്മുടെ ഈ സാംസ്‌കാരിക കൂട്ടായ്‍മയിലൂടെ വ്യക്തികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ തേച്ചുമിനുക്കി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും, കാഴ്ചപ്പാടുകളും സമന്വയിപ്പിച്ചു ശ്രവ്യസുന്ദരവും, നയനമനോഹരവുമായ വിവിധ കലാപരിപാടികൾ രംഗത്ത് അവതരിപ്പിച്ച് അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനു ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിലൂടെ നമുക്ക് സാധിക്കാറുണ്ട്. ആ ആഘോഷത്തോടനുബന്ധിച്ച്, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള 2500 ൽ പരം അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്നു വിഭവസമൃദ്ധമായ സദ്യ മാനവ സാഹോദര്യത്തിന്റെ ഉദാത്ത ഉദാഹരണമാണ്. കല, സാഹിത്യ, വിദ്യാഭ്യാസ, ശാസ്ത്ര, സിനിമ, കായിക, വ്യവസായ, ആരോഗ്യ, നയതന്ത്ര, സേവന മേഖലകളിൽ നമ്മുടെ നാട്ടിൽനിന്നുമുള്ള, പ്രഗത്ഭരായ, പ്രശസ്ത വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത്, അവരെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തി, വർഷം തോറും ഭാരത കേസരി പ്രതിഭാപുരസ്‌കാരം നൽകി നാം ആദരിയ്ക്കാറുണ്ട്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള നന്മയുടെയും, സാഹോദര്യത്തിന്റെയും ഉത്‌കൃഷ്ടചിന്തകൾ പരസ്പരം കൈമാറാനുള്ള ഒരു മാധ്യമമായി, ഈ വെബ്സൈറ്റ് തീരട്ടെയെന്ന ആശംസകളോടെ ..

About

MANNATH PADMANABHAN

ജനനം

ചങ്ങനാശ്ശേരി താലൂക്കില്‍ പെരുന്നയില്‍ മന്നത്ത് വീട്ടില്‍ പാര്‍വ്വതിയമ്മയുടെയും വാകത്താനത്ത് നീലമനയില്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മകനായി 1878 ജനുവരി 2 ബുധനാഴ്ച (1053 ധനു 20) മൂലം നക്ഷത്രത്തില്‍ കന്നിലഗ്നത്തില്‍ ജനിച്ചു. കൃഷ്ണപിള്ള, മാധവന്‍ നായര്‍, പരമേശ്വരന്‍ നായര്‍, നാരായണന്‍ നായര്‍, എന്നിവര്‍ സഹോദരങ്ങളായിരുന്നു.

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 - 1145 കുംഭം 13) നായർ സർവീസ്‌ സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നു ഭാരത കേസരി എന്നും അറിയപ്പെടുന്നു

വിദ്യാഭ്യാസം

പെരുന്ന കരയിലെ ആശാന്‍ കുടുംബത്തില്‍പ്പെട്ട കേശവനാശാന്റെ കളരിയില്‍ അഞ്ചാംവയസ്സില്‍ എഴുത്തിനിരുത്തി. കളരിയില്‍ നിന്നും എണ്‍ചുവടും, വാക്യവും, പരല്‌പേരും, അമരകോശവും പതിനാലു വൃത്തവും, ചില തമിഴ് കണക്കുകളും ഓലയിലെഴുത്തും അഭ്യസിച്ചു. പത്തുവയസ്സായപ്പോള്‍ ചങ്ങനാശ്ശേരി സര്‍ക്കാര്‍ മലയാളം സ്‌കൂളില്‍ നാലാംക്ലാസില്‍ ചേര്‍ത്തു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫീസിനും പുസ്തകത്തിനും വേണ്ട നിസ്സാരസംഖ്യ ഇല്ലാത്തതുകൊണ്ടു പഠിപ്പു നിര്‍ത്തേണ്ടിവന്നു. കയ്യക്ഷരം നന്നാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കച്ചേരിയില്‍പോയി തമിഴും മലയാളവും തണ്ടപ്പേര്‍ പകര്‍ത്തുകയും, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നും അമ്മയെ സഹായിക്കുന്നതിനുവേണ്ടി താലുക്കു കച്ചേരിയില്‍പോയി ഹര്‍ജി എഴുതികൊടുത്തു കാശുണ്ടാക്കുകയും ചെയ്തു. 1068-ല്‍ പതിനാലാം വയസ്സില്‍ വീണ്ടും സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ രണ്ടാം ക്ലാസില്‍ ചേരുകയും അക്കൊല്ലം പുതുതായി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കീഴ്ജീവനപ്പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. ചങ്ങനാശേരി ലോവര്‍ ഫോര്‍ത്ത്‌വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്‌ക്കൂള്‍ ഉണ്ടായിരുന്നിട്ടും പഠിക്കാന്‍ സാധിക്കാതെ പോയതു ദാരിദ്ര്യം കൊണ്ടുമാത്രമായിരുന്നു. അതോടെ അദ്ദേഹത്തിന്റെ സ്‌ക്കൂള്‍ പഠിപ്പ് അവസാനിച്ചു. 1075-ല്‍ സ്‌ക്കോളര്‍ഷിപ്പോടുകൂടി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ട്രെയിനിംഗ് സ്‌ക്കൂളില്‍ ഒരു വര്‍ഷം പഠിക്കുകയും ഉയര്‍ന്ന ക്ലാസ്സില്‍ പാസ്സാകുകയും ചെയ്തു. 1080-ല്‍ മജിസ്‌ട്രേറ്റു പരീക്ഷ ജയിക്കുകയും കോട്ടയം ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റു കോടതി വക്കീലായി സന്നദെടുക്കുകയും ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റു കോടതിയില്‍ വക്കീലായി അഭിഭാഷകവൃത്തി ആരംഭിക്കുകയും ചെയ്തു.

അനശ്വരതയിലേക്ക്

നവതി കഴിഞ്ഞ സന്ദര്‍ഭത്തിലും അദ്ദേഹത്തിന് കാര്യമായ അനാരോഗ്യമുണ്ടായിരുന്നില്ല 1968 ജൂണ്‍ 28-നാണ് ആദ്യം രോഗബാധിതനായത്. ചികിത്സകൊണ്ട് കുറച്ചൊക്കെ അശ്വാസമുണ്ടായി 18-10-1968 ല്‍ സഹധര്‍മ്മിണി തോട്ടയ്ക്കാട്ടു മാധവിയമ്മ അന്തരിച്ചു. അതിനുശേഷവും ചുരുക്കം ചില ചടങ്ങുകളില്‍ അദ്ദേഹം സംബന്ധിച്ചു. 93-ാം ജന്മദിനമായപ്പോഴേക്കും അദ്ദേഹം തികച്ചും ശവ്വാവലംബിയായി. 1970 ഫെബ്രുവരി 25ന് അദ്ദേഹത്തിന്റെ ജീവിതത്തിനു പൂര്‍ണ്ണവിരാമമായി 27-ന് സംസ്‌ക്കാരകര്‍മ്മം നടന്നു. സ്വന്തം സമുദായാംഗങ്ങള്‍ക്ക് മാത്രമല്ല, മനുഷ്യരാശിക്കു തന്നെ മഹത്തായ ഒരു മാതൃകയായിരുന്നു കര്‍മ്മയോഗിയായിരുന്ന അദ്ദേഹത്തിന്റെ ജിവിതം. ഇത്രത്തോളം നിസ്വാര്‍ത്ഥമായ ജീവിതം നയിച്ച പൊതുപ്രവര്‍ത്തകര്‍ അത്യപൂര്‍വ്വമാണ്. ആ മഹത്വത്തിന്റെ തണലില്‍ വളരുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഭാവി ചൈതന്യഭാസുരമായിരിക്കുമെന്നതില്‍ സംശയമില്ല.

മൊഴികൾ

  • കരയുന്നവനു ജീവിക്കാനുള്ള ലോകമല്ല ഇന്നത്തേത്. പൗരുഷത്തോടുകൂടി കാര്യം പറയുന്ന ധൈര്യശാലികൾക്കു മാത്രമേ ജീവിക്കാൻ മാർഗമുള്ളൂ
  • ആരെ സംഘടിപ്പിക്കാനും പ്രയാസമില്ല നായരെയൊഴികെ, വിശാലമായി സ്നേഹിക്കാനുള്ള കഴിവുള്ളവർ നായന്മാരെപ്പോലെ ആരുമില്ല പക്ഷേ, എന്തു ചെയ്യാം, നായരുടെ സ്നേഹം നായരോടല്ലെന്നു മാത്രം
  • എന്റെ ദേവനും ദേവിയും നായർ സർവീസ് സൊസൈറ്റിയാണ്
  • എവിടെ പ്രവർത്തനത്തിൽ ആത്മാർത്ഥതയും ആത്മവിശ്വാസവും കാണുന്നുവോ അവിടെ വിജയമുണ്ട്. അതില്ലാത്തിടത്തു എല്ലാം പരാജയമടയും അതാണെന്റെ ഭഗവദ്ഗീത
  • സമുദായസേവനവും രാജ്യസേവനവും രണ്ടല്ല അവ ഒരേ അവസരത്തിൽ വച്ചുകൊണ്ടിരിക്കാവുന്നതും വളർത്താവുന്നതും ആകുന്നു. പെറ്റമ്മയെ സ്നേഹിക്കാത്തവന് ലോകസാഹോദര്യബോധം എങ്ങനെയാണുണ്ടാവുക?
  • എന്റെ സമുദായത്തിലെ അവശലക്ഷങ്ങളെ ഉദ്ധരിക്കുന്നതിലേക്കു കഴിവുള്ള എല്ലാ മാർഗ്ഗവും ഞാൻ സ്വീകരിക്കും
  • സർവ്വ സമുദായങ്ങളും സൗഹാർദ്ദത്തോടുകൂടി പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന കേരളമാണ് ഞാൻ സ്വപ്നം കാണുന്നത്. ആ കേരളം കർമ്മഭൂമിയായ ഭാരതത്തിന്റെ അഭിമാനഘടകമായിരിക്കും.

പ്രതിജ്ഞ

"ഞാന്‍ നായര്‍ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളില്‍ ഇതര സമുദായക്കാര്‍ക്ക് ക്ഷോഭകരമായി യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തിയും ഉദ്ദേശസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടു കൂടിയും ജീവിച്ചുകൊള്ളാം. സത്യം, സത്യം, സത്യം"

GOVERNING BODY

MANAGEMENT COMMITTEE

Sukumaran Nair

President

Harikumar

Vice-President

Jayaraj Pillai

General Secretary

Jayaprakash

Treasurer

Ajith Kumar

Cultural Wing Coordinator

Saril Pillai

Children's Wing Coordinator

Krishnakumar

Joint Secretary

Vinod PV Pillai

Media & IT Coordinator

Suresh Kumar

Executive Member

Sreejith Nair

Executive Member

Binu C Nair

Executive Member

Murali Nair

Joint Treasurer

Ratheesh Pillai

Executive Member

Ananthakrishnan

Executive Member

Suresh Pillai

Executive Member

Sudhi Menon

Executive Member

Harikumar G Menon

Executive Member

Remya Binu

Ladies Wing Coordinator

Sunitha Harikumar

Ladies Wing Co-Coordinator

Bindu Sukumaran Nair

Executive Member

Preethi Ashok

Executive Member

Vandana Sasikumar

Executive Member

Deepthi Sreekumar

Executive Member

Varsha Gireesh

Executive Member

Sudha Jayaprakash

Executive Member

Radhika Nair

Executive Member

Sini Vinod

Executive Member

Lekshmi Ajith

Executive Member

Bindu Suresh

Executive Member

Salini Menon

Executive Member

Testimonials

What they say

നായർ ഫാമിലി യൂണിറ്റി മസ്കറ്റ് പുതുതായി ഒരു വെബ്സൈറ്റ് തുടങ്ങാൻ ഉള്ള പ്രാരംഭനടപടികളിൽ വ്യാപൃതരാണെന്നറിയാൻ കഴിഞ്ഞു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റ്‌ എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നു. എന്റെ എല്ലാ പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജിയുടെ വളർച്ചക്കൊപ്പം നമ്മളുടെ പ്രസ്ഥാനത്തേയും മുന്നോട്ടു നയിക്കാൻ ശ്രീ സുകുമാരൻ നായർ നേതൃത്വം നൽകുന്ന ഈ ഭരണസമതി കൈക്കൊള്ളുന്ന എല്ലാ പ്രവർത്തനങ്ങളും ശ്ലാഘനീയം തന്നെ.
എല്ലാ ആശംസകളും നേരുന്നു.

Sivasankara Pillai

Founder President, NFU Muscat

നായർ ഫാമിലി യൂണിറ്റി എന്ന കുടുംബ കൂട്ടായ്മ കഴിഞ്ഞ 22 വർഷമായി സാമൂഹ്യ, സംസ്ക്കാര മേഖലയിൽ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്ന സന്നദ്ധ സംഘടനയാണ്. നമ്മുടെ സ്ഥാപിത പ്രസിഡന്റ് ശ്രീ ശിവശങ്കര പിള്ളയുടെ നേതൃ പാടവത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മസ്ക്കറ്റിലെ പൊതു സമൂഹത്തിൽ അറിയപ്പെടുന്ന സാംസ്‌കാരിക സംഘടനയായി വളർന്നു പന്തലിച്ചു വടവൃക്ഷമായി പരിണമിച്ചിരിക്കുന്നു എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഈ കൂട്ടായ്‍മയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ എനിക്കഭിമാനമുണ്ട്.
നമ്മുടെ കൂട്ടായ്മയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം 2024 ലെ വിഷു ദിനത്തിൽ നടത്തുന്നു എന്നറിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ നിലവിലെ മാനേജ്‌മെന്റ് കമ്മിറ്റിയെ അനുമോദിക്കുന്നതിനോടൊപ്പം കൂട്ടായ്മയുടെ മുന്നോട്ടുള്ള വളർച്ചക്ക് എല്ലാവിധ ശുഭാശംസകൾ നേരുന്നു.

GK Karanavar

Former President, NFU Muscat

Gallery

Glimpses of our past events

  • All
  • Onam
  • Mannam Jayanthi
  • Vishu

Onam Celebrations

Ponnonam 2003

Onam Celebrations

Ponnonam 2005

147th Mannam Jayanthi Celebrations

Mannam Jayanthi 2024

147th Mannam Jayanthi Celebrations

Mannam Jayanthi 2024

147th Mannam Jayanthi Celebrations

Mannam Jayanthi 2024

Vishu Celebrations

Vishu 2023

Vishu Celebrations

Vishu 2023

Vishu Celebrations

Vishu 2023

147th Mannam Jayanthi Celebrations

Mannam Jayanthi 2024

147th Mannam Jayanthi Celebrations

Mannam Jayanthi 2024

Vishu Celebrations

Vishu 2023

Onam Celebrations

Ponnonam 2007

147th Mannam Jayanthi Celebrations

Mannam Jayanthi 2024

147th Mannam Jayanthi Celebrations

Mannam Jayanthi 2024

Onam Celebrations

Ponnonam 2008

Onam Celebrations

Ponnonam 2009

147th Mannam Jayanthi Celebrations

Mannam Jayanthi 2024

Onam Celebrations

Ponnonam 2010

Onam Celebrations

Ponnonam 2011

Onam Celebrations

Ponnonam 2012

Onam Celebrations

Ponnonam 2014

Onam Celebrations

Ponnonam 2015

Onam Celebrations

Ponnonam 2016

Onam Celebrations

Ponnonam 2017

Onam Celebrations

Ponnonam 2018

Onam Celebrations

Ponnonam 2019

Onam Celebrations

Online Livestream 2020

Onam Celebrations

Online Livestream 2021

Onam Celebrations

Ponnonam 2022

Onam Celebrations

Ponnonam 2022

Onam Celebrations

Ponnonam 2022

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Ponnonam 2023

Onam Celebrations

Chingaponnonam 2024

Onam Celebrations

Chingaponnonam 2024

Onam Celebrations

Chingaponnonam 2024

Onam Celebrations

Chingaponnonam 2024

Onam Celebrations

Chingaponnonam 2024

Onam Celebrations

Chingaponnonam 2024

Events

NFU Activities

Investment Opportunities Session

25/02/2023

NFU Office

147th Mannam Jayanthi

02/01/2024

Holiday Inn, Al Khuwair

Vishu Celebrations 2024

14/04/2024

Golden Tulip Headingtown Hotel, Ruwi

Ramayana Masacharanam 2024

16/07/2024 - 16/08/2024

Contact

Contact Us

Location:

Rex Road, Ruwi, Muscat

Whatsapp:

+968 97590229

Loading
Your message has been sent. Thank you!